ഡോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് നിര്‍മല സീതാരാമൻ

286

ഡെറാഡൂണ്‍ : ഡോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുകയാണ്. സൈന്യത്തിന്റെ ആധുനികവത്കരണം തുടരുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.

ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്. തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് ഡോക്‌ലാം സംഘര്‍ഷം ഉടലെടുത്തത്.

NO COMMENTS