ദില്ലി: റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. റീജിയണല്‍ ഓഫീസുകള്‍ പൂട്ടിയതിനു കാരണം റബ്ബര്‍ ബോര്‍ഡിന്റെ ജീവനക്കാരെയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമായി ഉപയോഗിക്കാനാണന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. നിലവില്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ റബ്ബറിനായി പ്രത്യേക നയം ഇല്ല. റബ്ബര്‍ ബോര്‍ഡ് ഉള്‍പ്പെടേ മുഴുവന്‍ ബോര്‍ഡുകളും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
റബ്ബർ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് ഇരുട്ടടിയെന്നോണം, റബ്ബർ ബോർഡ്ആസ്ഥാനം കേരളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കോട്ടയത്തിന് പകരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആസ്ഥാനം മാറ്റാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.