ശ്രീനഗര്‍: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കശ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന മന്ത്രി സൈനിക മേധാവികളുമായി ചര്‍ച്ച നടത്തും. പാക്കിസ്ഥാന്‍ നിരന്തരമായി അതിര്‍ത്തി ലംഘിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിര്‍മല സീതാരാമന്റെ സന്ദര്‍ശനം. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ആരായും.