ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഔറംഗസേബിന്‍റെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. പൂഞ്ച് ജില്ലയിലെ ഔറംഗസേബിന്റെ വീട്ടിലെത്തിയ മന്ത്രി പിതാവിനേയും ബന്ധുക്കളേയും കണ്ട് സംസാരിച്ചു. ഔറംഗസേബിന്‍റെ ജീവത്യാഗം രാജ്യത്തിന് പ്രചോദനമാണെന്ന് മന്ത്രി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഔറംഗസേബിന്‍റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കുന്നതായി സൈനിക മേധാവി വിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെരുന്നാള്‍ ആഘോഷത്തിനായി വീട്ടിലേക്ക് പുറപ്പെട്ട ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.