തിരുവനന്തപുരം • തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിഷാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ജയില്‍ ഐജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബറില്‍ കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ പി. മോഹന ദാസിന്റേതാണ് ഉത്തരവ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മുഹമ്മദ് നിഷാമിനു ബെംഗളൂരു യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയതിനു കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം കേസ് ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോകുമ്ബോള്‍ സഹോദരനെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.