തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കായി തൊഴിലിടത്തില്‍ പ്രായോഗിക പരിജ്ഞാനം നേടുന്നതിനായി മൂന്ന് മുതല്‍ ആറുമാസം വരെ കാലാവധിയുള്ള ഇന്റേണ്‍ഷിപ്പ് ആരംഭിക്കുന്നു. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കുമായി http://nish.ac.in/others/career/468എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ എക്‌സെക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695017 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 19നകം ലഭിക്കേണ്ടതാണ്.