സഹകരണ ബാങ്ക് വിലക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കും

207

രാജ്യത്ത് സഹകരണ ബാങ്കുകള്‍ക്കുമേലുള്ള വിലക്ക് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കും. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.
സഹകരണ ബാങ്കുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതോടൊപ്പം നോട്ട് അസാധുവാക്കിയതിന്‍റെ ഭരണഘടന സാധുത, നോട്ട് അസാധുവാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെയുള്ള പരിഗണന വിഷയങ്ങളും കോടതി ഇന്ന് തീരുമാനിക്കും. കേസ് ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിടണമോ എന്നതും കോടതി പരിശോധിക്കും. അതിന് ശേഷം കേസ് അന്തിമവാദത്തിനായി ജനുവരിയിലേക്ക് മാറ്റാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ ജനുവരി 3ന് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ ബെഞ്ചായിരിക്കും കേസില്‍ അന്തിമവാദം കേള്‍ക്കുക.

NO COMMENTS

LEAVE A REPLY