തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ‘നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 15 ബുധനാഴ്ച്ച 10.30 മുതല്‍ ഒരുമണി വരെ നിഷ് കാമ്പസില്‍ നടക്കുന്ന സെമിനാറിന് ആര്‍. വേണുഗോപാലന്‍ നായര്‍ (സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നാഷണല്‍ ട്രസ്റ്റ്, സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍, കൊല്ലം), ബി. ശ്രീകല (പ്രിന്‍സിപ്പല്‍, ആശ്രയ, കൊല്ലം) എന്നിവര്‍ നേതൃത്വം നല്‍കും.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യം എന്നിവയുള്ളവരുടെ ക്ഷേമത്തിനായി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‌സ് പദ്ധതിയാണ് നിരാമയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം. സാമൂഹിക നീതി മന്ത്രാലയത്തിന്റെ നാഷണല്‍ ട്രസ്റ്റ് തദ്ദേശതല ജില്ലാക്കമ്മിറ്റിയാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മേല്‍പ്പറഞ്ഞ വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നത്.
തത്സമയ വെബ് കോണ്‍ഫറന്‍സിങ്ങിലൂടെ സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ ലഭ്യമാകും. പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്.
ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകള്‍: തിരുവനന്തപുരം (0471-2345121), കൊല്ലം (0474-2791597), പത്തനംതിട്ട (04682319998, 9747833366), ആലപ്പുഴ (0477-2241644, 9447140786) , കോട്ടയം (0481-2580548, 9447506971), ഇടുക്കി (0486- 2200108, 9496456464), എറണാകുളം ( 0484-2609177, 9446731299), തൃശൂര്‍ (0487-2364445, 9447382095), പാലക്കാട് (0491-2531098, 9447533690), മലപ്പുറം ( 0483-2978888, 9447243009), കോഴിക്കോട് (0495-2378920, 9496438920), വയനാട് (0493-6246098, 9446162901), കണ്ണൂര്‍ (0490-2326199, 8289889926), കാസര്‍ഗോഡ് (0499-4256990, 9447580121).
തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് 0471 3066658 എന്ന നമ്പരില്‍ നിഷില്‍ നേരിട്ട് വിളിച്ചു രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ http://nish.ac.in/others/news/523-nidas16 വെബ്‌സൈറ്റില്‍ ലഭിക്കും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ്ക്യാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം.