തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ആന്‍ഡ് ഇന്റര്‍പ്രെറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ആംഗ്യഭാഷയില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷനുള്ള കോഴ്‌സ് പ്രൊഫഷണല്‍ യോഗ്യതയുള്ള ഇന്റര്‍പ്രെറ്റര്‍മാരെ സൃഷ്ടിക്കുന്നതിനും ശ്രവണശേഷിയുള്ളവരെ ഇന്റര്‍പ്രെറ്റര്‍മാരായി പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികളുടെ അധ്യാപകര്‍ക്ക് ആംഗ്യഭാഷ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനും കോഴ്‌സ് സഹായകമാകും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 12നകം admissions@nish.ac.inഎന്ന ഇ-മെയിലില്‍ ലഭിക്കണം. അഡ്മിഷന്‍ ഹെല്‍പ്പ്‌ലൈന്‍ ഫോണ്‍ നമ്പര്‍ : 0471-306-6635.