കേള്‍വിക്കുറവ് -ശ്രവണസഹായിയുടെ പ്രാധാന്യം :നിഷിന്‍റെ ഓണ്‍ലൈന്‍ സെമിനാര്‍ 24ന്

221

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ‘കേള്‍വിക്കുറവ് -ശ്രവണസഹായിയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരുമണിവരെ നിഷ് കാമ്പസില്‍ നടക്കുന്ന സെമിനാറിന് ശ്രീമതി. ആര്യചന്ദ് (ഫാക്കല്‍റ്റി, നിഷ്, തിരുവനന്തപുരം) നേതൃത്വം നല്‍കും.തത്സമയ വെബ് കോണ്‍ഫറന്‍സിങ്ങിലൂടെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ ലഭ്യമാകും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്.

ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹിക നീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകള്‍: തിരുവനന്തപുരം (04712345121, 9447247170), കൊല്ലം(04742791597, 8281128237), പത്തനംതിട്ട(04682319998, 9747833366), ആലപ്പുഴ (04772241644, 9447140786) , കോട്ടയം(04812580548, 9447506971), ഇടുക്കി(0486 2200108, 9496456464), എറണാകുളം( 04842609177, 9446731299), തൃശൂര്‍ (04872364445, 9447382095), പാലക്കാട്(04912531098, 9447533690), മലപ്പുറം ( 04832978888, 9447243009), കോഴിക്കോട് (04952378920, 9496438920), വയനാട്(04936246098, 9446162901), കണ്ണൂര്‍ (04902326199, 8289889926), കാസര്‍ഗോഡ് (04994256990, 9447580121).
തിരുവനന്തപുരം ജില്ലക്കാര്‍ 0471 3066666 എന്ന നമ്പരില്‍ നിഷില്‍ നേരിട്ട് വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ http://nish.ac.in/others/news/473 വെബ്‌സൈറ്റില്‍ ലഭിക്കും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ് ക്യാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം.

NO COMMENTS

LEAVE A REPLY