നിസാമിനെതിരായ പരാതി സഹോദരന്മാര്‍ പിന്‍വലിച്ചു

200

തൃശ്ശൂര്‍ : ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം പോലീസ് കസ്റ്റഡിയിലിരിക്കേ വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരന്മാര്‍ പിന്‍വലിച്ചു. സഹോദരന്മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവരാണ് നിസാമിനെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് കാട്ടി റൂറല്‍ എസ്.പി ആര്‍. നിശാന്തിനിയ്ക്ക് കത്തുനല്‍കിയത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് നിസാമിനെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും ആ പരാതി പിന്‍വലിക്കുകയാണെന്നുമാണ് ഇരുവരും കത്തില്‍ പറഞ്ഞിരിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിസാം തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും പരാതിയുമായി രംഗത്തെത്തിയിരുന്നത്. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളില്‍ സഹോദരന്മാര്‍ പിടിമുറുക്കുകയാണെന്നും തനിക്കും കുടുംബത്തിനും അനുഭവിക്കാനുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് സഹോദരങ്ങളുടെ ശ്രമമെന്നും ആയിരുന്നു സംഭവത്തില്‍ നിസാമിന്‍റെ വിശദീകരണം.

NO COMMENTS

LEAVE A REPLY