ന്യൂ ഡൽഹി : മോദിക്ക് നന്ദി അറിയിച്ച് നിതീഷ് കുമാർ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചതിനാലാണ് നിതീഷ് കുമാർ പ്രധാനമന്ത്രിക്ക് നന്ദി അറിയച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ വിജയിച്ച നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നൂറുകോടി ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സത്യസന്ധതയെയും പിന്തുണയ്ക്കുന്നുഎന്നും അഴിമതിക്കെതിരേ പോരാടുന്ന ബിഹാറിനെയാണ് രാജ്യത്തിന് ആവശ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.