തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ നിവിൻ പോളി 25 ലക്ഷം രൂപ നൽകി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് ഒപ്പം ആണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവിൻ തുക കൈമാറിയത്. പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു.
ദുരിതം ചുമ്മാക്കുന്നവരെ സഹായിക്കേണ്ട സമയം ആണിത്. എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം എന്നും പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.