തിരുവനന്തപുരം:കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31 ന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഞായറാ ഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ലോക്സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വർഗ സംവരണം പത്ത് വർഷ ത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണിത്.
ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയ മാണ് പ്രത്യേക സമ്മേളനത്തിൽ സഭ പരിഗണിക്കുക.