നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്

68

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് .ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

വോട്ടിംഗ് യന്ത്രത്തെ കുറിച്ച്‌ പരാതികള്‍ ഉയരുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ‌ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങള്‍ ആവർത്തിക്കുകയാണ്.ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ട്. ആരോപണങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ‌ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ 8-9 ദിവസം മുമ്ബ് വോട്ടിംഗ് യന്ത്രം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമെ പുറത്തെടുക്കൂ. വോട്ടിംഗ് യന്ത്രത്തില്‍ ഒരു വൈറസും ബൈധിക്കില്ലെന്നും ഇ വി എം സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ പേപ്പർ ബാലറ്റ് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. അഞ്ച് മണിക്ക് ശേഷം വോട്ടിംഗ് ശതമാനം ഉയരുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണത്. 17 സി ഫോറം തയ്യാറാക്കി വരുന്നതിലം കാലതാമസം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.

54വിവി പാറ്റില്‍ 2017ന് ശേഷം ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എല്ലാ വിവി പാറ്റുകളും എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിരോധമില്ല. ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിച്ചോളൂവെന്നും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY