മൂവാറ്റുപുഴ: നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ച് കിണറ്റില്‍ വീണ് നാലുവയസുകാരി സംഭവം നാടിന്റെ നൊമ്ബരമായി മാറി. മൂവാറ്റുപുഴയിലുണ്ടായ അപകടത്തിലാണ് കുരുന്ന് ദാരുണമായി മരിച്ചത്. കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണാണ് മൂവാറ്റുപുഴ ശിവന്‍കുന്ന് സ്കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു െജയിംസിന്റെയും ജിന്‍ജുവിന്റെയും മകള്‍ ജില്‍റ്റ മരിയ ലൈജു (9) മരിച്ചത്. അവിചാരിതമായുണ്ടായ ദുരന്തം നാടിനെ മുഴുവന്‍ ദുഃഖത്തിലാക്കി.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനടുത്തായിരുന്നു അപകടം. ശിവന്‍കുന്ന് റോഡിലൂടെ സൈക്കിള്‍ ചവിട്ടുകയായിരുന്നു ജില്‍റ്റയും സഹോദരന്‍ അഞ്ച് വയസ്സുള്ള ജില്‍ബര്‍ട്ടും. ഇതിനിടെ കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കില്‍ എത്തിയതോടെ ജില്‍റ്റ മരിയക്ക് സൈക്കിളിലുള്ള നിയന്ത്രണം നഷ്ടമായി. അതിവേഗത്തില്‍ പാഞ്ഞ സൈക്കിള്‍ മതിതില്‍ തട്ടി. ഇതോടെ തെറിച്ചു പോയ ജില്‍റ്റ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ചുറ്റുമതിലുള്ള കിണറ്റിലേക്കാണ് ജില്‍റ്റ വീണത്. കിണറിനരികത്തുതന്നെ സൈക്കിള്‍ കിടന്നിരുന്നു. 30 അടിയിലേറെ ആഴമുള്ള കിണറ്റില്‍ കുഞ്ഞു വീണത് ശ്രദ്ധയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകിയതുമാണ് ജില്‍റ്റയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. കിണര്‍ മൂടിയിരുന്ന തകരഷീറ്റുകള്‍ക്കിടയിലൂടെയാണ് കുട്ടി കിണറ്റിലേക്ക് വീണുപോയത്. കാടും വള്ളിപ്പടര്‍പ്പും മൂടിക്കിടന്ന പുരയിടത്തിലാണ് കിണര്‍. അപകടം നടന്ന ഉടനെ അടുത്ത വീടുകളില്‍ നിന്നെല്ലാം സ്ത്രീകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് കിണറ്റില്‍ പരിശോധന നടത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജില്‍റ്റ മരിച്ചിരുന്നു. 15 മിനിറ്റോളം ജില്‍റ്റരക്ഷാപവര്‍ത്തകരെ കാത്ത് കിനറ്റില്‍ കിടന്നു. കിണറിന്റെ ഭിത്തിയില്‍ പിടിച്ച് വെള്ളത്തിനു മുകളില്‍ തല ഉയര്‍ത്തി നിന്ന ജില്‍റ്റയുടെ കുഞ്ഞു കൈകള്‍ താമസിയാതെ കരുത്തു നഷ്ടമായി കുഴഞ്ഞു. ഇതിന് ശേഷമാണ് മുങ്ങിപ്പോയതെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഫയര്‍ഫോഴ്സ് എത്തുമ്ബോഴേക്കും കുഞ്ഞ് താണുപോയിരുന്നു. കാടും പടലും മൂടിയ കിണറ്റിലേക്ക് അപ്പോള്‍ത്തന്നെ ഇറങ്ങാന്‍ ആരുമുണ്ടായില്ല എന്നും വേദനയോടെ സ്ഥലവാസികള്‍ ഓര്‍ക്കുന്നു. വൈകീട്ടായതിനാല്‍ സ്ത്രീകളേ അടുത്തുണ്ടായിരുന്നുള്ളൂ. എന്തു ചെയ്യുമെന്ന് പകച്ചുനിന്ന സമയത്തിനുള്ളില്‍ എല്ലാം ഞെടിയിടയില്‍ കഴിഞ്ഞിരുന്നു.
ചേച്ചി വീണെന്നു അനുജന്‍ ജില്‍ബര്‍ട്ടാണ് അറിയിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിനും ഇത് സങ്കട ദിനങ്ങളാണ്. കൂട്ടുകാര്‍ ഇനി വരില്ലെന്ന് വിശ്വസിക്കാന്‍ കുട്ടികള്‍ക്കാവുന്നില്ല. വിദേശത്തെ ജോലി ഈ മാസം അവസാനിപ്പിച്ച് കുട്ടികള്‍ക്കൊപ്പം കഴിയാനെത്തുന്ന ലൈജുവിനും വിധി സമ്മാനിച്ചത് ഒരിക്കലും ആറാത്ത നൊമ്ബരം. സഹോദരന്‍ ജില്‍ബര്‍ട്ടും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്‍റ്റയുടെ അച്ഛന്‍ ലൈജു വിദേശത്താണ്.
courtesy : marunadan malayali