കൊച്ചി: ആര്‍എസ്‌എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും എല്‍ദോസ് കുന്നപ്പള്ളി എംല്‍എ ,രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ വിവാദത്തില്‍. ശ്രീ ചെറായി എന്ന വ്യക്തിയാണ് ചിത്രം സഹിതം ഈ വാര്‍ത്ത പുറത്ത് വിട്ടത്.എന്നാല്‍ വാര്‍ത്ത തള്ളി എല്‍ദോസ് കുന്നപ്പള്ളി രംഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ച താണെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞില്ല.
രാമക്ഷേത്രത്തിന്റെ രൂപരേഖ ജില്ല പ്രചാരകില്‍ നിന്നും ഏറ്റുവാങ്ങുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘അയോധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമര്‍പ്പണം ചെയ്തുകൊണ്ട് ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറില്‍ നിന്ന് ഏറ്റുവാങ്ങുന്നു’- ഇതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.