ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് പാടില്ല – ജില്ലാ കലക്ടര്‍

33

കാസര്‍കോട്: ജില്ലയില്‍ വ്യാപകമായി ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥിക ളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് പാടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മാത്രം അനൗണ്‍സ്മെന്റ് നടത്തേണ്ടതാണെന്നും തീരുമാനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി യോഗത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തില്ലെന്ന് തീരുമാനിച്ചത് .

NO COMMENTS