കാസറകോട് : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടം കോളനിയില്‍ കുടുംബ മിത്ര ഹൗസ് മേഡ് സര്‍വീസ് ആരംഭിച്ചു. കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പത്തിന പരിശീലന പരിപാടിയായ എറൈസിന്റെ ഭാഗമായി അഞ്ച് ദിവസം നീണ്ടു നിന്ന ഹൗസ് മെഡ് പരിശീലനത്തിന് ശേഷമാണ് കുടുംബ മിത്ര ഹൗസ് മേഡ് സര്‍വീസ്ആരംഭിച്ചത്.
കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ കുടുംബമിത്ര ഹൗസ് മേഡ് സേവനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി ഹരിദാസന്‍ അധ്യക്ഷനായി. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂണിഫോം വിതരണവും നടത്തി. അജാനൂര്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ടി ശോഭ, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി പി ഹരിപ്രസാദ്, ജോബ് കഫേ ഡയറക്ടര്‍ രാജേഷ് എ വി , ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വൈശാഖ് , ജ്യാതിഷ്, സി ഡി എസ് മെമ്പര്‍ സിന്ധു കെ വി ,എ ഡി എസ് അംഗം പത്മിനി എന്നിവര്‍ സംസാരിച്ചു.
മികച്ച പരിശീലനം ലഭിച്ച ഹൗസ് മേഡ് സെര്‍വെന്റ്മാരുടെ സേവനം ജില്ലയില്‍ മുഴുവന്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗത്തുനിന്നും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കുടുംബ മിത്രയുടെ സേവനങ്ങള്‍ക്കായി അജാനൂര്‍ കുടുംബശ്രീ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ 9544580223 .