ലോക കേരളസഭയില്‍ നിന്ന്‌ ആര്‍ക്കും വിട്ടുനില്‍ക്കാനാകില്ല – മുഖ്യ മന്ത്രി പിണറായി വിജയന്‍

103

തിരുവനന്തപുരം : എന്തിനെയും എതിര്‍ക്കുമെന്ന കാഴ്‌ചപ്പാടുള്ളവരുടെ നിര്‍ബന്ധ ബുദ്ധി യാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണമെന്നും ലോക കേരളസഭയില്‍ നിന്ന്‌ ആര്‍ക്കും വിട്ടുനില്‍ക്കാനാകില്ലെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യ ത്തിന്‌ മറുപടിയായി മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ തകര്‍ക്കുന്ന നടപടികള്‍ ക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുപോലും തടസ്സം നില്‍ക്കുന്ന നിലപാട്‌ നാടിന്‌ ഉപകരിക്കുന്നതല്ല. ലോക കേരളസഭയില്‍നിന്ന്‌ വിട്ടു നില്‍ക്കല്‍ തീരുമാനത്തി നെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നുകഴിഞ്ഞു. ലോക കേരളസഭയ്‌ക്കായി നിയമസഭയില്‍ സജ്ജീകരിച്ച സ്ഥിരം വേദിയെക്കുറിച്ചാണ്‌ മറ്റ്‌ ചിലര്‍ ആക്ഷേപമുന്നയിക്കുന്നത്‌.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സമ്മേളന ഹാളാണ്‌ സജ്ജമാക്കിയത്‌. മുമ്ബ്‌ ധൂര്‍ത്ത്‌ നടത്തിയിരുന്നവര്‍ക്കാണ്‌ എല്ലാം ധൂര്‍ത്താണെന്ന തോന്നലുണ്ടാകുന്നത്‌. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരങ്കാവില്‍ അറസ്റ്റിലായ യുവാക്കള്‍ പരിശുദ്ധരാണെന്ന ധാരണ വേണ്ടെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ പരത്താനുള്ള നീക്കങ്ങളാണ്‌ നടക്കുന്നത്‌.

യുഎപിഎ നിയമത്തിന്‌ സര്‍ക്കാര്‍ എതിരാണ്. പക്ഷേ യുഎപിഎ ചുമത്തിയ കേസുകള്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.- അതിന്‌ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ നിലപാട്‌ വ്യക്തിപരം – പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്‌ കേരള ഗവര്‍ണര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തി പരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക്‌ സ്വന്തമായ അഭിപ്രായങ്ങളുണ്ടാകാം. അത്‌ അങ്ങനെമാത്രം കണ്ടാല്‍ മതിയാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തുണ്ടായ സംഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വാഭാവികമായും അഭിപ്രായം പറയാന്‍ ശ്രമിക്കും. ഇതില്‍ നിയമലംഘനമൊന്നുമില്ല. ലോകസഭയും നിയമസഭയും നിയതമായ ചട്ടങ്ങള്‍ക്കുള്ളില്‍നിന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാന നിയമസഭകള്‍ പ്രവര്‍ത്തിക്കുന്നത്‌ ഭരണഘടനാപരമായ അധികാരങ്ങളുടെ അടിസ്ഥാനത്തിലാണ്‌. നിയമസഭയ്‌ക്ക്‌ പ്രത്യേക പരിരക്ഷയുണ്ട്‌. അത്‌ ആര്‍ക്കും ലംഘിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS