മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി മുന്നണി സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടില്ല – സിപിഐഎം

126

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യം വിളിച്ചുചേര്‍ത്ത മീറ്റിങ്ങുകളിൽ സിപിഐഎം പങ്കെടുത്തിട്ടില്ലെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്ന എം എല്‍ എ മാരിലൊരാളായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നും ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി മുന്നണി സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടില്ലെന്നും സിപിഐഎം എംഎല്‍എ വിനോദ് നിക്കോളെ പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട വിഷയമായതിനാല്‍ പുതുതായി രൂപീകരി ക്കപ്പെടുന്ന മന്ത്രിസഭയെ സിപിഐഎം എതിര്‍ക്കുന്നില്ല എന്ന് മാത്രമാണുള്ളത്.ഇതിനര്‍ഥം തത്വാധിഷ്ടിത പിന്തുണ യെന്നോ പൂര്‍ണ പിന്തുണയെന്നോ അല്ല. വിഷയാധിഷ്ഠിത പിന്തുണയാണ് ഈ നീക്കത്തിന് സി പി ഐ എമ്മിന്ഉള്ളത്.

ഈയൊരു നിലപാട് കൈക്കൊള്ളുന്നതിലൂടെ യാതൊരു കാരണവശാലും ബിജെപിയോടും ശിവസേനയോടുമുള്ള സിപിഐഎമ്മിന്റെ കാഴ്ചപ്പാട് മാറുന്നുമില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു.

NO COMMENTS