ന്യൂഡല്‍ഹി: ഏപ്രില്‍ 30 വെരയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്ന സാഹ ചര്യത്തിൽ നിര്‍ത്തി വച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള ആഭ്യന്തര സര്വീസുകളുടെയുംം രാജ്യന്തര സര്‍വീസുകളുടെയും ബുക്കിംഗ് നിര്‍ത്തി വയ്ക്കുന്നുവെന്നാണ് കന്പനി അറിയിച്ചത്.
ഏപ്രില്‍ 14നു ശേഷേമേ ഇത് സംബന്ധിച്ച് തുടര്‍ന്നുള്ള ആലോചനകള്‍ നടത്തൂ എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം, 15ാം തീയതി മുതല്‍ ബുക്കിംഗുകള്‍ക്ക് സൗകര്യമുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് മറ്റ് അറിയിപ്പുകള് ഒന്നും ഉണ്ടായില്ലെങ്കില്‍ സര്‍വീസ് നടത്തുമെന്നും വിസ്താര അറിയിച്ചു.