സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ ഫാര്‍ക്കുമായി 52 വര്‍ഷമായി നടന്നുവന്നിരുന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ മുന്‍കൈയ്യെടുത്തത് ഹുവാന്‍ മാനുവലായിരുന്നു.എന്നാല്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഫാര്‍ക്കുമായുണ്ടാക്കിയ സമാധാനക്കരാര്‍ നേരിയ ഭൂരിപക്ഷത്തില്‍ തിരസ്കരിക്കപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറൈബിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിമതര്‍ക്ക് സീറ്റ് നല്‍കുന്നതിനോട് തീര്‍ത്തും എതിരാണ്.