ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നോർക്ക റൂട്ട്സ് ജീവനക്കാർക്കായി പ്രബന്ധരചനാ മത്സരം സംഘടി പ്പിച്ചു. ‘കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റം കോവിഡുകാല വെല്ലുവിളികളും കോവിഡാനന്തര സാധ്യത കളും’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വൈശാഖ് .വി , മോനിഷ നായർ എം.ഡി. കവിപ്രിയ . പി എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ സമ്മാനം വിതരണം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ്ഓഫീസർ കെ.ഹരികൃഷണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംസാരിച്ചു.