വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനം നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കും. പ്രതിവര്‍ഷം 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിശീലനം ലഭിക്കും.
ഗവ. പോളിടെക്‌നിക്ക് കോളേജ് കോട്ടയം, ഗവ. പോളിടെക്‌നിക്ക് കോളേജ് അടൂര്‍, ഗവ. പോളിടെക്‌നിക്ക് കോളേജ് തൃക്കരിപ്പൂര്‍, ഗവ. ഐ.റ്റി.ഐ ആറ്റിങ്ങല്‍, ഗവ. ഐ.റ്റി.ഐ ചാത്തന്നൂര്‍, ഗവ. ഐ.റ്റി.ഐ ചെന്നീര്‍ക്കര, ഗവ. ഐ.റ്റി.ഐ വയലാര്‍, ഗവ. ഐ.റ്റി.ഐ ചെങ്ങന്നൂര്‍, ഗവ. വനിത ഐ.റ്റി.ഐ ചെങ്ങന്നൂര്‍, ഗവ. ഐ.റ്റി.ഐ കട്ടപ്പന, ഗവ. വനിത ഐ.റ്റി.ഐ കളമശ്ശേരി, ഗവ. ഐ.റ്റി.ഐ എറിയാട്, ഗവ. ഐ.റ്റി.ഐ ദേശമംഗലം, ഗവ. ഐ.റ്റി.ഐ ചാലക്കുടി, ഗവ. ഐ.റ്റി.ഐ കുഴല്‍മന്നം, ഗവ. ഐ.റ്റി.ഐ അട്ടപ്പാടി, ഗവ. ഐ.റ്റി.ഐ അരീക്കോട്, ഗവ. ഐ.റ്റി.ഐ പുഴക്കാട്ടിരി, ഗവ. ഐ.റ്റി.ഐ നിലമ്പൂര്‍, ഗവ. ഐ.റ്റി.ഐ കോഴിക്കോട്, ഗവ. വനിത ഐ.റ്റി.ഐ കോഴിക്കോട്, ഗവ. ഐ.റ്റി.ഐ കണ്ണൂര്‍, എല്‍.ബി.എസ് സെന്റര്‍ തിരുവനന്തപുരം, എല്‍.ബി.എസ് കൊല്ലം, എല്‍.ബി.എസ് അടൂര്‍, എല്‍.ബി.എസ് കളമശ്ശേരി, എല്‍.ബി.എസ് തൃശൂര്‍, എല്‍.ബി.എസ് ചാലക്കുടി, എല്‍.ബി.എസ് കോഴിക്കോട്, എല്‍.ബി.എസ് പരപ്പനങ്ങാടി, എല്‍.ബി.എസ് കണ്ണൂര്‍ എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് ക്ലാസുകള്‍ നല്‍കുക. കോഴ്‌സ് തുകയുടെ 75% നോര്‍ക്ക റൂട്ട്‌സ് വഹിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ https://www.norkaroots.org/ ലും നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭ്യമാണ്. താല്‍പ്പര്യമുളളവര്‍ 2019 ആഗസ്റ്റിന് 14 മുമ്പായി പ്രസ്തുത വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.