തിരുവനന്തപുരം : പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ എന്നിവയ്ക്ക് പുറമേ അദ്ധ്യാപകർ, എൻജിനീയർമാർ മറ്റ് സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ റിക്രൂട്ട്മെന്റും നടത്തും. മാലിദ്വീപിലേക്ക് നഴ്സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എൻജിനീയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore, off shore) നിശ്ചിത പ്രവർത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാരിൽ നിന്നും ടെക്നീഷ്യൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്ക് 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.