ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

193

സോള്‍: യുഎൻ രക്ഷാസമിതിയുടെ ഉപരോധനങ്ങൾക്കിടയിലും ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. വ്യാഴാഴ്ച രാവിലെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ തീരദേശ നഗരമായ വൊൻസണിൽനിന്ന് ഉപരിതലത്തിൽനിന്നു കപ്പലിലേക്ക് തൊടുക്കാവുന്ന മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. അഞ്ച് ആഴ്ചകൾക്കുള്ളിൽ നാലാമത്തെ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. യുഎൻ ഉപരോധവും യുഎസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾ.
ഉത്തരകൊറിയക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതിനു പുറമേ മിസൈൽ പരീക്ഷണം നടത്തരുതെന്ന് കർശനമായ മുന്നറിയിപ്പും യുഎൻ നൽകിയിരുന്നു. ഈ വിലക്കുകൾ അവഗണിച്ചാണ് ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ നേതൃത്വത്തിൽ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്.

NO COMMENTS