സോള്‍: ദക്ഷിണകൊറിയ-അമേരിക്ക ഉച്ചകോടിക്ക് പിന്നാലെ ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. ഉത്തരകൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണകൊറിയ-അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം. വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്ബത്തിക മേഖലക്കുള്ളിലാണ് പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മിസൈല്‍ പതിച്ചത്. അതേസമയം അമേരിക്ക-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് ശേഷം ഉത്തര കൊറിയയുടെ ആയുധ നയത്തോട് സഹിഷ്ണത പുലര്‍ത്തില്ലെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ അശ്രദ്ധവും ക്രൂരവുമായ ഭീഷണി അഭീമുഖീകരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അവരുടെ ആണവ ബാലസ്റ്റിക് മിസൈല്‍ പദ്ധതികളെ എതിര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.