ഉത്തരകൊറിയയുടെ മി​​​സൈ​​​ൽ പരീക്ഷണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ

263

ജനീവ: ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയങ്ങൾക്ക് വിരുദ്ധമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ഐക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ചൊവാഴ്ചയാണ്, ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യക്തമാക്കിയത്. 39 മി​​​നി​​​റ്റി​​​ൽ 2802 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രം കൈ​​വ​​രി​​ച്ച മി​​​സൈ​​​ലി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ വീ​​​ക്ഷി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ടി​​​വി അ​​​റി​​​യി​​​ച്ചിരുന്നു. പ്യോ​​​ഗ്യാം​​​ഗി​​​ൽ​​​നി​​​ന്ന് നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ജ​​​പ്പാ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്.

NO COMMENTS