ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

155

പ്യോംഗ്യംഗ്: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് യുഎസ് പസഫിക് കമാന്‍ഡിനെ അധികരിച്ച്‌ ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്രാദേശിക സമയം പുലര്‍ച്ചെ 6.49നാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉത്തരകൊറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ഗാംഗ്വോണില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. എന്നാല്‍ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് സൂചന. മൂന്നില്‍ രണ്ടെണ്ണവും പറക്കലിനിടെ കടലില്‍ തകര്‍ന്നു വീണു. ആദ്യവും അവസാനവും പരീക്ഷിച്ച മിസൈലുകളാണ് പറക്കലിനിടെ തകര്‍ന്നത്. രണ്ടാമത് പരീക്ഷിച്ച മിസൈല്‍ പറന്ന് സെക്കന്റുകള്‍ക്കകം പൊട്ടിത്തെറിച്ചു.

NO COMMENTS