പൊങ്യാങ്: അമേരിക്കയെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഐക്യരാഷ്ട്ര സുരക്ഷാസമിതിയില്‍ ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന അമേരിക്കന്‍ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ പ്രകോപനവുമായി ഉത്തര കൊറിയ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്രസഭ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണവ പരീക്ഷണം നിര്‍ത്തിയില്ലങ്കില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തി അടക്കുമെന്ന് ചൈന വ്യക്തമാക്കിയെങ്കിലും അതൊന്നും ഉത്തര കൊറിയ മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ ശക്തമായ ആണവ പരീക്ഷണം നടത്താനുള്ള നീക്കത്തിലാണ് ഉത്തര കൊറിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.