ടോക്കിയോ: അമേരിക്ക സാമ്പത്തിക ഉപരോധ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ കനത്ത തിരിച്ചടി നേരടേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ താക്കീത്. അമേരക്കയുടെ നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് നടപടിക്കും രാജ്യം തയ്യാറാണെന്നും ഉത്തര കൊറിയ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയക്ക് മേല്‍ സാമ്പത്തിക-നയതന്ത്ര ഉപരോധം കടുപ്പിക്കാന്‍ സഖ്യകക്ഷികള്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു.