ഉത്തര കൊറിയന്‍ വ്യോമാതിര്‍ത്തിക്കു മുകളിലൂടെ യുഎസിന്‍റെ ആണവായുധ വാഹകശേഷിയുള്ള രണ്ട് സൂപ്പര്‍സോണിക് ബോംബറുകള്‍ വീണ്ടും പറന്നു

167

സോള്‍• ഉത്തര കൊറിയന്‍ വ്യോമാതിര്‍ത്തിക്കു മുകളിലൂടെ യുഎസിന്‍റെ ആണവായുധ വാഹകശേഷിയുള്ള രണ്ട് സൂപ്പര്‍സോണിക് ബോംബറുകള്‍ വീണ്ടും പറന്നു. ഈമാസം ഒന്‍പതിന് ഉത്തര കൊറിയ നടത്തിയ ആണവായുധ പരീക്ഷണത്തിനുശേഷമുള്ള രണ്ടാമത്തെ നീരീക്ഷണമാണ് യുഎസിന്റേത്. നിരീക്ഷണ പറക്കലിനു ശേഷം ഒരു വിമാനം ഉത്തര കൊറിയന്‍ തലസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണകൊറിയന്‍ വ്യോമതാവളത്തില്‍ ഇറങ്ങി.ബി-1ബി ബോംബറുകള്‍ ഉപയോഗിച്ച്‌ ദക്ഷിണ കൊറിയയുടെ ശക്തി കാണിക്കേണ്ടത് പ്രദേശത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് യുഎസ്-കൊറിയന്‍ വക്താക്കള്‍ പിന്നീട് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനുശേഷം ഈമാസം 13നാണ് യുഎസ് ബി-1ബി ബോംബറുകള്‍ ആദ്യമായി ഒസാന്‍ വ്യോമതാവളത്തിനു മുകളിലൂടെ പറത്തിയത്.ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ആണവ പരീക്ഷണമാണ് ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. പരീക്ഷണത്തിന്റെ ഫലമായുള്ള ഭൂചലനത്തില്‍ ദക്ഷിണകൊറിയയും കുലുങ്ങിയിരുന്നു. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ എതിര്‍പ്പുമറികടന്നാണ് കൊറിയയുടെ ആണവപരീക്ഷണം.നിലവില്‍ ദക്ഷിണ കൊറിയയ്ക്ക് ആണവായുധങ്ങളൊന്നും തന്നെയില്ല. യുഎസിന്റെ പ്രധാന സഖ്യകക്ഷികളൊന്നായ അവര്‍ക്കു ആവശ്യമായ സഹായങ്ങളെല്ലാം അമേരിക്കയാണ് നല്‍കുന്നത്. 28,000ത്തില്‍ അധികം വരുന്ന സൈനികരും ഇവര്‍ക്കൊപ്പമുണ്ട്. യുഎസ് സൈനിക സാന്നിധ്യമാണ് ഉത്തരകൊറിയയെ കടുത്ത നടപടികളില്‍നിന്നു അകറ്റുന്നത്.

NO COMMENTS

LEAVE A REPLY