സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഉത്തര കൊറിയ. ട്രംപിന്റെ ആക്രോശങ്ങളെ പട്ടി കുരയ്ക്കുന്നതിന് തുല്ല്യമായാണ് കാണുന്നതെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോയ് പറഞ്ഞു. കിംഗ് ജോംഗ് ഉന്നിനെ റോക്കറ്റ് മനുഷ്യന് എന്ന് വിശേഷിപ്പിച്ച് ട്രംപിനോട് സഹതാപം മാത്രമേയുള്ളൂ. ഭീഷണിയെ കാര്യമായി കാണുനനില്ല. യുഎന്‍ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയേയോ സഖ്യരാജ്യങ്ങളേയോ സൈനികമായി നേരിടുകയാണെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു എന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്.