സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തരകൊറിയ.
യുദ്ധം ഇരന്നുവാങ്ങുന്നയാളാണ് ട്രംപ് എന്നതിന്റെ ഉത്തമോദാഹരണമാണ് അദ്ദേഹത്തിന്റെ ഏഷ്യന്‍ സന്ദര്‍ശനമെന്ന് ഉത്തര കൊറിയ പരിഹസിച്ചു. യുദ്ധം ക്ഷണിച്ചു വരുത്താന്‍ ട്രംപ് ശ്രമിക്കുന്ന കാഴ്ചയാണ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍ കണ്ടതെന്നും ഉത്തര കൊറിയ വിമര്‍ശിച്ചു. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസരത്തില്‍, ലോക സമാധാനത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന ട്രംപിന്റെയുള്ളിലെ കലാപകാരി പുറത്തു ചാടിയതായി ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. വിദേശകാര്യ പ്രതിനിധിയുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്താവന ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. കൊറിയന്‍ മുനമ്ബില്‍ ആണവയുദ്ധം ക്ഷണിച്ചുവരുത്താന്‍ ട്രംപ് പരമാവധി ശ്രമിച്ചതായും വിദേശകാര്യ പ്രതിനിധി വിമര്‍ശിച്ചു.