ആണവ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്നത് രാജ്യത്തിന്റെ നയമാണ്.യുണൈറ്റഡ് നേഷന്‍സ്: സ്വയം പ്രതിരോധത്തിന് മാത്രമാണ് ആണവായുധം വികസിപ്പിക്കുന്നതെന്ന് ഉത്തര കൊറിയ. യു.എന്‍ പൊതുസഭയില്‍ സംസാരിക്കവെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരകൊറിയ ആണവശേഷി വര്‍ധിപ്പിക്കും. അമേരിക്ക ഉയര്‍ത്തുന്ന ഭീഷണി നേരിടേണ്ടതുണ്ട്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്നത് രാജ്യത്തിന്റെ നയമാണ്. രാജ്യസുരക്ഷക്കും കൊറിയന്‍ ഉപദ്വീപിന്റെ സമാധാനത്തിനും ആണവായുദ്ധം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ ഉപരോധവും വിലക്കുകളും മറികടന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു.