പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് ജെഡി-യു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് തീരുമാനിച്ചത്.
ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഒരു പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും ജെഡി-യു നേതാവ് ഗുലാം റസൂല്‍ ബലിയാവി പറഞ്ഞു. ഹരിയാന, ജമ്മു കാഷ്മീര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജെഡി-യു ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും ഗുലാം റസൂല്‍ ബലിയാവി പറഞ്ഞു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ജെഡിയുവിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല.