ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം

24

കാസറഗോഡ് : ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. നഗരസഭ യിലെ 43 വാര്‍ഡുകളിലും ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പാണ് പദ്ധതിയുടെ ലക്ഷ്യം.

വിവിധ ക്ലബ് പ്രവര്‍ത്തകര്‍, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് മൂന്ന് കിലോമീറ്ററോളം വരുന്ന അതിയാമ്പൂർ കാലിക്കടവ് തോടാണ് വൃത്തിയാക്കിയത്.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള, മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, കൗണ്‍സിലര്‍മാരായ കെ ലത, പ്രഭാവതി, എം.ശോഭന, സി ജാനകി കുട്ടി, വിനീത് കൃഷ്ണന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്‍ സുബ്രഹ്മണ്യന്‍, ഹരിത കേരള മിഷന്‍ ആര്‍ പി ദേവരാജന്‍ എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ടി.വി.സുജിത്ത് കുമാര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് നന്ദിയും പറഞ്ഞു.

NO COMMENTS