എൻ.ആർ.ഐ. ക്വാട്ടയിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

8

2024-25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻ.ആർ.ഐ. ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 21 ന് എൽ.ബി.എസ് ജില്ലാ ഫെസി ലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം.

എൻ.ആർ.ഐ ക്വാട്ടയിൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം ഹാജരാക്കുന്നവരെ മാത്രമാണ് അലോട്ട്‌മെന്റിൽ പങ്കെടുപ്പിക്കുന്നത്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഒക്‌ടോബർ 23 നകം പ്രവേശനം നേടണം. പ്രവേശനത്തിന് ശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 64.

NO COMMENTS

LEAVE A REPLY