ചെങ്ങന്നൂര്‍ : സമദൂരമാണ് എന്നും എന്‍എസ്‌എസ് നയമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്‌എസിന് രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണ് സ്വീകരിക്കുക. ഏതെങ്കിലും പാര്‍ട്ടിക്കോ സമുദായത്തിനോ മതത്തിനോ എതിരല്ല എന്‍എസ്‌എസ്‍ എഎന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ് എന്‍എസ്‌എസിനോടു എല്‍ഡിഎഫ് സര്‍ക്കാരിനും. മുന്നോക്ക സമുദായത്തിലെ പിന്നോക്കകാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.