പെരുന്ന : ശബരിമല സ്ത്രീപ്രവേശന വിശയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ നിരാശാജനകമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് എന്‍എസ്എസ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുകയാണ്. വിധിക്കെതിരേ സ്വന്തം നിലയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും എന്‍എസ്എസ് അറിയിച്ചു.