ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്കി. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.