തിരുവനന്തപുരം: എൻ എസ് എസ് സുകുമാരൻ നായർക്ക് ബന്ധം ഇടതുപക്ഷ പാർട്ടികളുമായിട്ട് ഉപതെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നത് യൂ ഡി എഫിനെ. തിരുവനന്തപുരം സ്വദേശി ശ്യംന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് പരാമർശം വൈറലാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർകാവ് നിയമസഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ എൻഎസ്എസ് നടത്തുന്ന പ്രചരണത്തെ തുടർന്നാണ് ഈ കുറിപ്പ്
ജനങ്ങൾ അധികാരത്തിന് പുറത്ത് നിർത്തിയ ഒരു മുന്നണിയെയാണ് എൻഎസ്എസ് വിജയിപ്പിക്കാൻ പ്രചരണം നടത്തുന്നതെന്നും ആര് പണം കൊടുത്താലും അവർക്ക് വേണ്ടി തല്ലാൻ നടക്കുന്ന വാടക ഗുണ്ടകളുടെ നിലവാരത്തിലാണ് സമുദായം പ്രവർത്തിക്കുന്നതെന്നുമാണ് ശ്യാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത് .
ഫേസ്ബുക്ക് കുറിപ്പ് ;
സുകുമാരൻ നായർ സാറിനോട്…# ജനിച്ചത് ഒരു നായർ കുടുംബത്തിൽ ആണെങ്കിലും ഇന്നുവരെ ജാതിതിരിച്ച് ഒരാളെയും കാണുവാനും ഒരു വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ല തിരിച്ചറിവ് ഉണ്ടായ കാലം മുതൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ആയിട്ടാണ് ബന്ധം വീട്ടുകാർ എൻഎസ്എസുമായി സഹകരിച്ച് പോന്നിരുന്നു. ഇടതുപക്ഷ മായതുകൊണ്ടു തന്നെ സമൂഹത്തിലുണ്ടാകുന്ന എല്ലാവിധ മാറ്റങ്ങളെ പറ്റിയും ശ്രദ്ധിക്കാറുണ്ട്. ഒരുകാലത്ത് എൻഎസ്എസിന്റെ സമുദായ നേതാക്കൾ സമുദായത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി എടുത്തിട്ടുള്ള നിലപാടുകൾ ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുണ്ട്…
അന്നത്തെ സമുദായ പ്രമാണിമാർ എടുത്തിട്ടുള്ള പല തീരുമാനങ്ങളും വ്യക്തിപരമായ ലാഭം മാത്രം നോക്കി ഉള്ളതാണെങ്കിലും സമുദായ ത്തിനുള്ളിൽ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയും ഏകാഭിപ്രായം ഉണ്ടാക്കുന്നതിനും അവർക്ക് സാധിച്ചിരുന്നു. പക്ഷേ എൻഎസ്എസിന്റെ ഇപ്പോഴത്തെ നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും സമുദായത്തിന്റെ ഉന്നമനത്തിനപ്പുറം സ്വാർത്ഥലാഭത്തിനും സാമ്പത്തിക നേട്ടത്തിനും വേണ്ടി മാത്രമുള്ള ആയി മാറുകയാണ് എന്ന് സമുദായത്തിനകത്ത് ഉള്ളവർ തന്നെ പരസ്പരം അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു…
എൻഎസ്എസ് രാഷ്ട്രീയമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട് പല നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് പക്ഷേ അതെല്ലാം പൊതു സമൂഹത്തിൽ സമുദായത്തിനും സംഘടനയ്ക്കുമുള്ള വിലപേശൽ ശക്തി അംഗങ്ങൾക്ക് തിരിച്ചറിയുന്നതിനായി മാറ്റാൻ അന്നത്തെ നേതാക്കൾക്ക് കഴിഞ്ഞിരുന്നു..
പക്ഷെ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു ആര് പണം കൊടുത്താലും അവർക്ക് വേണ്ടി തല്ലാൻ നടക്കുന്ന വാടക ഗുണ്ടകളുടെ നിലവാരത്തിലാണ് സമുദായ പ്രവർത്തനം നടക്കുന്നത്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർകാവ് നിയമസഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ,അഴിമതിയും അധികാര ധുർവിനിയോഗവും കാരണം ജനങ്ങൾ അധികാരത്തിന് പുറത്ത് നിർത്തിയ ഒരു മുന്നണിയെ വിജയിപ്പിക്കാൻ എൻഎസ്എസ് നടത്തുന്ന പ്രചരണം….
മേഖലാ തലത്തിൽ മാതൃ സമിതികൾ മുതൽ കുട്ടികളുടെ കമ്മറ്റികൾ വരെ സമുദായ നേതാക്കന്മാർ നേരിട്ട് വിളിച്ചു കോൺഗ്രസ് നേതാവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്… സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് പുതുമയുള്ള കാര്യമല്ല പക്ഷേ ധാർമ്മികത എന്നത് മറന്നു കൊണ്ട് നടത്തുന്ന ഇത്തരം ചെയ്തികൾ സമുദായത്തെയും സമുദായാഗംങ്ങളെയും തലയെണ്ണി വിൽക്കുന്നതിന് സമമാണ്….
നിങ്ങളുടെ മുൻഗാമികൾ രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടേയുള്ളൂ രാഷ്ട്രീയം അവരെ ഉപയോഗിച്ചിട്ടില്ല
ഇനിയും തരംതാഴാൻ ശ്രമിക്കരുത്… വിനയപൂർവം ശ്യാംകുമാർ.