എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പത്നി കെ.കുമാരി ദേവി അന്തരിച്ചു.

172

കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പത്നി കെ.കുമാരി ദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കുമാരിദേവിക്ക് ഇന്ന് ഉച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

NO COMMENTS