തൃശൂര്‍: തിങ്കളാഴ്ച മുതല്‍ നഴ്സുമാര്‍ നടത്തുവാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തീരുമാനം. തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗത്തിന്റേതാണു തീരുമാനം. നഴ്സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. സമരം മാറ്റിവച്ചാല്‍ സര്‍ക്കാര്‍ നഴ്സുമാരുമായി ഉടന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎന്‍എ പ്രതിനിധികളെ അറിയിച്ചു. ഇക്കാര്യം തൃശൂരില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷാണ് സമരം മാറ്റി
വയ്ക്കാന്‍ സംഘടന തീരുമാനിച്ചത്.