കൊച്ചി: നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ മാസം 31 ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആയിരുന്നു കോടതി ഇടപെടല്‍. നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചിരുന്നു. സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ആശുപത്രി ഉടമകളുടെ ഹര്‍ജിയിലെ ആവശ്യം. ആശുപത്രി അധികൃതരും നഴ്‌സുമാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.