തിരുവനന്തപുരം: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹാരസമരം ചര്‍ച്ചചെയ്യാന്‍ ഇന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം.തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന ഇന്ത്യന്‍ നഴ്സസ് അസോസിയേഷനെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസോസിയേഷന്‍ അതിന് തയ്യാറായില്ല. കഴിഞ്ഞ 16 മാസമായിചര്‍ച്ചകള്‍ നടന്നിട്ടും തീരുമാനമാവാത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്ന്സംഘടനാഭാരവാഹികള്‍ അറിയിച്ചു.