തിരുവനന്തപുരം: രോഗിയുടെ മരുന്നു മറിച്ചുവിറ്റു പണമാക്കി തട്ടിയെടുത്തതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സുമാരായ മീര്‍, വിബിന് എന്നിവരാണ് അറസ്റ്റിലായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കള്‍ വാങ്ങിയ 10,000ലേറെ രൂപയുടെ മരുന്നാണ് ഇവര്‍ മറിച്ചുവിറ്റത്. മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ നല്കി പണം വാങ്ങുകയായിരുന്നു.
മെഡിക്കല്‍ കോളജ് എസ്ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.