വടക്കഞ്ചേരി : ബെംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർഥിനിയും പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരൻ (19) ആണ് ഹോസ്‌റ്റലിനു മുകളിൽനിന്നു വീണു മരിച്ചത്. അതുല്യ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്‌റ്റലിൽ താമസിച്ചിരുന്നത്. ബെംഗളുരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.