പോഷകാഹാര വാരാചരണത്തിന് ജില്ലയില്‍ തുടക്കം

39

കാസറഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയലെ ജീവിത ശൈലി രോഗ സമഗ്ര ചികിത്സാ പദ്ധതി ആയുഷ്മാന്‍ ഭവ യൂണിറ്റും വനിത ശിശുക്ഷേമ വകുപ്പ് ഐ.സി.ഡി.എസ് പരപ്പ ബ്ലോക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ന്യൂട്രീഷ്യന്‍ വാരാചരണത്തിന് തുടക്കമായി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ രാമസുബഹ്മണ്യം ഉദ്ഘാടനം ചെയ്തു.

ആയുഷ്മാന്‍ ഭവ പ്രൊജക്ട് കണ്‍വീനര്‍ ഡോ. മുജീബ് റഹ്മാന്‍ പ്രൊജക്ട് വിശദീകരണം നടത്തി. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് സംസാരിച്ചു.. ആയുഷ്മാന്‍ ഭവ നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ ആതിര മുങ്ങത്ത് ‘നല്ല ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക് ‘എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനീറ ഇ.കെ സ്വാഗതവും ഐ.സി.ഡി.എസ് പരപ്പ അഡീഷണല്‍ സൂപര്‍വൈസര്‍ ശരത്മ.കെ.സുകുമാര്‍ നന്ദിയും പറഞ്ഞു. സെപ്തംബര്‍ രണ്ടിനു അങ്കണവാടി അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ യോഗ പരിശീലനവും സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ടെലിഡയറ്റ് കണ്‍സള്‍ട്ടേഷനും (ഡോക്ടറോട് ചോദിക്കാം. 9400061907, 9400061908) ഉണ്ടായിരിക്കുന്നതാണെന്നും കണ്‍വീനര്‍ അറിയിച്ചു.

NO COMMENTS